ശ്രീ സന്താന ഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ഫണ്ട് ഏറ്റു വാങ്ങി

ശ്രീ സന്താന ഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ഫണ്ട് ഏറ്റു വാങ്ങി

മുട്ടിൽ : 2026 ഫെബ്രുവരി 6 മുതൽ 12 വരെ ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നമ്പൂതിരിപ്പാടിൻ്റെ മഹനീയ കാർമികത്വത്തിൽ ആചാര വിധി പ്രകാരം വിശേഷാൽ പൂജകളോടു കൂടി നടത്തപ്പെടും.2026 ഫെബ്രുവരി 12 -ാം തിയതി തിരു ആറാട്ടിന് ശേഷം കൊടിയിറങ്ങും. ഉത്സവാഘോഷ ഫണ്ട് ഇ.സത്യശീലൻ,ഭാര്യ യു. വൃന്ദാദേവി എന്നിവരിൽ നിന്നും ക്ഷേത്രം പ്രസിഡൻ്റ് എം.പി.അശോക് കുമാർ ഏറ്റു വാങ്ങി.ക്ഷേത്രം സെക്രട്ടറി കെ.ശശിധരൻ,കെ ചാമിക്കുട്ടി,സുന്ദർ രാജ് എടപ്പെട്ടി,റ്റി.രവീന്ദ്രൻ,വി.എൻ വിജയൻ, സി.രാജീവൻ,കെ.നാണു,കെ.ബാബു,ആർ. ചന്ദ്രശേഖരൻ,വി.കെ.രമാദേവി,ഒ.സുഭദ്ര,എം. തങ്കം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *