ശാമുവേൽ തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ : മിനങ്ങാടി കത്തീഡ്രലിൽ സമാപിച്ചു

ശാമുവേൽ തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ : മിനങ്ങാടി കത്തീഡ്രലിൽ സമാപിച്ചു

മീനങ്ങാടി : മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായുടെ 40 മത് ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവുംമീനങ്ങാടി കത്തീഡ്രലിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റ സമാപന സമ്മേളനവും മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലിത്ത ഉൽഘാടനം ചെയ്തു ഇടവക നിര്‍മ്മിച്ചു നല്‍കുന്ന ഇരുപത്തിരണ്ടാമത് ഭവനത്തിന്റെ താക്കോല്‍ ദാനം ‘ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാരും മീനങ്ങാടി കത്തീഡ്രൽ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നൽകുന്ന ജൂബിലി ഭവനത്തിന്റെ താക്കോൽദാനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയനും നിർവഹിച്ചു അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന ഓരോ ഭവനം എല്ലാ വര്‍ഷവും ഇടവകയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നു. 16, 17 തീയതികളില്‍ നടത്തപ്പെടുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് പ്രധാന കാര്‍മ്മീകത്വം വഹിച്ചു പതിനാറിന് അഞ്ച് മണിക്ക് കൊടി ഉയര്‍ത്തി പ്രധാന പെരുന്നാള്‍ ദിനമായ പതിനേഴിന് 7-30 ന് പ്രഭാത പ്രാര്‍ത്ഥന, 8.15 ന് മലബാര്‍ ഭദ്രാസനത്തിലെ വിവിധ പളളികളില്‍ നിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തിച്ചേരുന്ന തിര്‍ത്ഥയാത്രാസംഘങ്ങള്‍ക്ക് സ്വീകരണം നല്‍കി. 8-30 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മീകത്വത്തിലും ഭദ്രാസനത്തിലെ വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും വി.കുര്‍ബ്ബാന നടത്തപ്പെട്ടു ഭദ്രാസന സെക്രട്ടറി ഫാദർ മത്തായി അതിരം പുഴയിൽ ഫാദർ ഫിലിപ്പ് ജോൺ മൈക്കോട്ടും കരയിൽ മാണി രാജ് കോർ_എപ്പിസ്കോപ്പ വൈദീക സെക്രട്ടറി ഫാദർ ബേസിൽ കരനിലത്ത് പ്രസംഗിച്ചു അഖില വയനാട് ചിത്രരചനാ മല്‍സര വിജയികള്‍ക്കുളള സമ്മാനദാനം, നേര്‍ച്ച, പൊതുസദ്യ , കൊടി ഇറക്കല്‍ എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു. വികാരി ഫാ.ബിജുമോന്‍ കര്‍ളോട്ടുകുന്നേല്‍, ഫാ റെജി പോൾ ചവർപ്നാൽ, ഫാ.സോജന്‍ വാണാക്കുടി, ഫാ. എൽദോ ജോണി, ട്രസ്റ്റി കുരിയാച്ചൻ ജോ: ട്രസ്റ്റി ജോസ് ചക്കാലക്കൽ സെക്രട്ടറി ജോൺസൺ . കൊഴാലിൽപബ്ലിസി|റ്റി കൺവീനർ സിജോ മാത്യു തിരുത്തുമ്മേൽ,നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *