ശമ്പളസംരക്ഷകദിനം ആചരിച്ചു

ശമ്പളസംരക്ഷകദിനം ആചരിച്ചു

കൽപ്പറ്റ : കേരള എൻ ജി ഒ സംഘ് 2018 കേരളത്തിൽ ഉണ്ടായ പ്രളയത്തിൻറെ മറവിൽ സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ മുഴുവൻ ശമ്പളവും നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതുമുന്നണി സർക്കാരിൻറെ വിസമ്മതപത്ര മെന്ന എന്ന കറുത്ത ഉത്തരവിനെതിരെ കേരള എൻ.ജി.ഒ സംഘ് നടത്തിയ നിയമ പോരാട്ടങ്ങളിൽ *ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കുവാൻ സർക്കാർ അധികാരമില്ല* എന്ന ബഹു സുപ്രീംകോടതിയുടെ 29/10/2018 ലെ ചരിത്രവിധി സർക്കാർ ജീവനക്കാരുടെ പോരാട്ടചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നു . ശമ്പളം സംരക്ഷിക്കപ്പെട്ട ഒക്ടോബർ 29 സംസ്ഥാന ജീവനക്കാർ ശമ്പള സംരക്ഷണ ദിനമായി ആചരിക്കുന്നു. പ്രളയ ദുരിതത്തിൽ നിന്നും ജനജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിൽ രാവും പകലും നോക്കാതെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ഓണക്കാലത്തെ ഉത്സവബത്തയും , രണ്ടുദിവസത്തെ ശമ്പളവും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി തികച്ചും മാതൃകപരമായ നിലപാട് സ്വീകരിച്ചവരാണ് സർക്കാർ ജീവനക്കാർ. സർക്കാർ ജീവനക്കാർ നിർബന്ധമായും ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകണമെന്നും അതിന് തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകട്ടെയെന്നതായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിൻ്റെ നിലപാട്.

ഈ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടുo, ശമ്പളം സംരക്ഷിക്കുന്നതിന് വേണ്ടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുതൽ സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തി ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിച്ച ഒരേയൊരു സംഘടന കേരള എൻ ജി ഒ സംഘ് മാത്രമാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഇടത് മുന്നണി സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിന് മുന്നോടിയായി സർവീസ് സംഘടനകളുടെ യോഗം വിളിക്കുന്ന മുൻകല രീതി ഒഴിവാക്കി ബഹു മുഖ്യമന്ത്രി ഓരോ സർവീസ് സംഘടന നേതാക്കളെയും പ്രത്യേകം നേരിൽകാണണമെന്ന് താൽപര്യം അറിയിച്ചതനുസരിച്ച് അദ്ദേഹത്തെ കണ്ടപ്പോൾ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബദ്ധിതമായി ലഭിക്കാത്തതിൽ ജീവനക്കാർ വളരെയേറെ സാമ്പത്തിക പ്രയാസമാണ് അനുഭവിക്കുന്നതെന്നും കഴിയാവുന്ന അത്രയും സഹകരിക്കാം എന്ന് മറുപടി നൽകിയപ്പോഴും, സാലറി ചലഞ്ച് ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ എല്ലാ ജീവനക്കാരും ഏറ്റവും ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം നൽകണമെന്ന് നിർബന്ധമാണ് ഉണ്ടായത്. സർവീസ് സംഘടനകളുടെ സംയുക്ത യോഗത്തിൽ ഉണ്ടായ പൊതുധാരണയ്ക്ക് വിരുദ്ധമായിട്ടുള്ള സാലറി ചലഞ്ച് ഉത്തരവിലൂടെ സർക്കാരും അതിനെ പിന്തുണ നൽകിയ ഇടതു സംഘടനകളും കൂടി പ്രതിപക്ഷ സംഘടന നേതാക്കളെ വഞ്ചിക്കുകയായിരുന്നു. ഈ സാമ്പത്തിക വർഷം രണ്ടു ഗഡു ഡി എ പ്രഖ്യാപിച്ചപ്പോഴും ഡി എ അരിയറിനെ കുറിച്ച് ഒരു വാക്കുപോലും ഉത്തരവിൽ പറയാതെ സർക്കാർ വീണ്ടും ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രഖ്യാപിച്ച ഡി എ യുടെ കുടിശ്ശിക ലഭിക്കാനുള്ള നടപടി ഉണ്ടാവണമെന്നും ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്ത കാലഘട്ടത്തിൽ ശമ്പളം സംരക്ഷണ ദിനം കേരള സർക്കാർ ജീവനക്കാർക്ക് ഏറെ പ്രസക്തമാണ്. വയനാട് സിവിൽ സ്റ്റേഷനിൽ നടന്ന ശമ്പള സംരക്ഷണ ദിനത്തിൽ ശമ്പള സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. യോഗത്തിൽ വി കെ ഭാസ്കരൻ ജില്ലാ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു , കെ ഗോപാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു ,വി പി ബ്രിജേഷ് ജില്ലാ സെക്രട്ടറി, എം കെ പ്രസാദ് സംസ്ഥാന സമിതി അംഗം, കെ ഭാസ്കരൻ , വി.ശിവകുമാർ , സന്തോഷ് നമ്പ്യാർ, വി ജയേഷ് , സ്മിത സുരേഷ്, ദീപു എസ് സി , ജയേഷ് പി.ജെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *