വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ
2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികവ്പത്രം നൽകി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുമോദിക്കുന്നു.
ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്.എസ് പുളിഞ്ഞാൽ, ജി.എച്ച്.എസ് തരുവണ, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട എന്നീ നാല് സ്കൂളിലായി 542 പേർ പരീക്ഷ എഴുതിയതിൽ 541 പേരും ഉപരിപഠന യോഗ്യത നേടി.
ഡിവിഷനിൽ ചരിത്രവിജയം സമ്മാനിച്ച നാല് സ്കൂളിനും ജില്ലാഡിവിഷന്റെ ഔദ്യോഗിക ഗ്രാമാദരപത്രം നൽകി ആദരിക്കുകയാണ്.
ഡിവിഷൻതല മികവ്പത്ര വിതരണോദ്ഘാടനം തരുവണ ഹൈസ്കൂളിൽ മെയ് 13 ന് രാവിലെ 10 ന് ഡിവിഷൻ മെമ്പർ കൂടിയായ ജുനൈദ് കൈപ്പാണി നിർവഹിക്കും.പി.ടി.എ പ്രസിഡന്റ് നജുമുദ്ധീൻ കെ.സി.കെ അധ്യക്ഷത വഹിക്കും.നൂറുമേനി തിളക്കം കരസ്ഥമാക്കിയ തരുവണ, വാരാമ്പറ്റ, പുളിഞ്ഞാൽ സ്കൂൾ അധികൃതർക്ക് സവിശേഷ ഉപഹാരവും നൽകുന്നുണ്ട്.
