വെള്ളമുണ്ട : ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി ദിനാചരണം നടത്തി. ചടങ്ങ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു.വെള്ളമുണ്ട പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിനിമോൾ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് പി കെ അമീൻ അധ്യക്ഷത വഹിച്ചു.വിജിഷ ബി ആർ,പി കെ നൗഷാദ്, ഷീജ കെ,ശക്തി സജേഷ് ടി ശ്രീജ കെ അബ്ദുൽസലാം തുടങ്ങിയവർ പ്രസംഗിച്ചു.വിനോദ് ജോസഫ്(എസ് ഐ) ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ക്വിസ് ,ലഹരി വിരുദ്ധ ഫ്ലാഷ് മോബ്,കുട്ടികളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
