വെള്ളമുണ്ട : ക്ഷീരോൽപാദക സഹകരണ സംഘവും ഐ ട്രസ്റ്റ്ഐ ക്ലിനിക് മുട്ടിലുംസംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ചഅത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സൗജന്യനേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എട്ടേനാൽ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ് സന്തോഷ്‌കുമാർ എ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എം ഡി, ആഷിഫ് തരുവണ തുടങ്ങിയവർ പ്രസംഗിച്ചു.
