കോതമംഗലം : കോതമംഗലത്ത് ടി.ടി.സി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കൾ വീടു പൂട്ടി ഒളിവിൽ പോയതായി പോലീസ്.റമീസ് അറസ്റ്റിലാ യതിനു പിന്നാലെ വീടു പൂട്ടി ഒളിവിൽപ്പോകുകയായിരുന്നു. ഇവർ പോകാൻ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്താൽ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം.റമീസിൻ്റെമേൽ
ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് പോലീസിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ മാതാപിതാക്കൾക്കെതിരേ ചുമത്താൻ കഴിയുമോയെന്നതിൽ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്.ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിലെ തീരുമാനം.നിർബന്ധിത മതപരിവ ർത്തനം എന്നപേരിൽ കേസെടുക്കാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണു പോലീസിന്റെ നിലപാട്. ഒരാളെ പ്രണയി ക്കുന്നതും മതംമാറ്റി വിവാഹം
കഴിക്കുന്നതും കുറ്റകരമായി കാണാനാകില്ല.
എന്നാൽ മതം മാറ്റിയശേഷം ചൂഷണം ചെയ്യുന്നതിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ മറ്റും ഉപയോഗിക്കുന്ന തിനോ ആയിരുന്നു റമീസിൻ്റെ ലക്ഷ്യമെന്നു കണ്ടെത്തിയാലേ ലൗ ജിഹാദ് എന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയുകയുള്ളൂ.അന്വേഷണം തുടരുകയാണെന്നും ഓരോ ഘട്ടത്തിലും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് പറഞ്ഞു.