• admin

  • March 23 , 2022

വാളൽ : വിദ്യഭ്യാസ രംഗത്ത് കലോചിത മാറ്റം അനിവാര്യമാണെന്നും അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള ബഹുമുഖ പദ്ധതികൾ ആവിഷ്കരിക്കണമെന്നും കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. ടി. സിദ്ധീഖ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളിൽ അന്തർലീനമായ വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പദ്ധതികൾ രൂപപ്പെടുത്തണം. അവ സമൂഹത്തിന് ഉപയുക്തമാക്കുന്നതിനുള്ള ആസൂത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു. വാളൽ യു.പി. സ്കൂളിൻ്റെ ഏഴുപത്തി മൂന്നാമത് വാർഷികാഘോഷവും മെയ് 31 ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ്റെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡണ്ട് ആൻ്റണി ജോർജ്ജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എൻ. സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ മുഖ്യ പ്രഭാഷണം നടത്തി. അക്കാദമിക മികവ് ഉൾപ്പെടുത്തി തയ്യാറാക്കിയ നിറവ് സി.ഡി. പ്രകാശനം കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. റനീഷ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ എം. എ. സുഹറ ഉപഹാര സമർപണം നടത്തി. വിവിധ എൻഡോവ്മെൻറുകളുടെ വിതരണം ജില്ലാപഞ്ചായത്ത് മെമ്പർ എൻ.സി. പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ. നസീമ, വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപഴ്സൺ ഇ.കെ. വസന്ത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പാറപ്പുറം, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.സുരേഷൻ, പുഷ്പ സുന്ദരൻഎന്നിവർ നിർവ്വഹിച്ചു.   മദർ പി.ടി.എ. പ്രസിഡണ്ട് ശുഭ, കെ.എം. നാരായണൻ മാസ്റ്റർ, എം. രവി, PTA വൈസ് പ്രസിഡണ്ട് ബാലക്യഷ്ണൻ പി.എ, ജോസ് ഞാറക്കുളം, കെ.കെ. ഷീജ, കെ.കെ. മോളി, കെ സി സുരേഷ്ഫാത്തിമത്തുൽ ആദില എന്നിവർ സംസാരിച്ചു. തോമസ് പി. വർഗീസ് സ്വാഗതവും എ.പി. സാലിഹ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടിയും രക്ഷിതാക്കൾക്കായി ജനകീയ ക്വിസ് എന്നിവയും വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്നു.