വികസന സദസ്സ് പ്രഹസനമാക്കി യു ഡി എഫ്

കണിയാമ്പറ്റ : സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി UDF അംഗങ്ങളുടെ പൊങ്ങച്ച വീഡിയോ പ്രദർശനം മാത്രമായി കണിയാമ്പറ്റ പഞ്ചായത്ത് വികസന സദസ്സ്.സംസ്ഥാന സർക്കാറിന്റെ വികസനനേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ LDF പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രദർശിപ്പി ച്ചത്.വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് തയ്യാറാകാതെ ഭരണ സമിതി അംഗങ്ങൾ മുങ്ങി.പഞ്ചായത്തിലെ യു ഡി എഫ് ഭരണ സമിതിക്ക് വികസന കാഴ്ചപാടില്ലാത്തത് കൊണ്ടാണ് ചർച്ച ഭഹിഷ്‌ക്കരിച്ചതെന്നും ധിക്കാരനിലപാടിനെതിരെ LDF അംഗങ്ങൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും മറ്റുനിയമ നടപടികൾ സ്വീകരിക്കുമെന്നും CPI(M) പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *