കാക്കവയൽ : വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ചെറുകിട വ്യാപാര മേഖലയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിന് വേണ്ടിയും വൻകിട കുത്തകൾക്ക് വേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സർക്കാറിൻ്റെ സർക്കുലറുകളും നിയമ നിർമ്മാണങ്ങളും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾനൽകിവരുന്ന ട്രേഡേഴ്സ് ലൈസൻസ് സംരംഭകർക്ക് കിട്ടുന്നതിനുവേണ്ടി ഒരുപാട് നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എസ് എസ് എൽ സി പ്ലസ് ടു വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു.യൂനിറ്റ് പ്രസിഡണ്ട് നൗഷാദ് കരിമ്പനക്കൽ അധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയി ഉദ്ഘാടനം ചെയ്തു,ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി,റഫീഖ് കെ.എ,ഷാനവാസ് സോയ,കെ എം കുര്യൻ,സുധീർ,അബ്ദുൽ ലത്തീഫ്, കുഞ്ഞബ്ദുള്ള ഹാജി,ഷൈജു,ഷൗക്കത്തലി,ഉമ്മർ മണ്ടാടൻ,ജെയിംസ് കെ.പി,ഷെറീന നൗഷാദ്, അനിതാ കിഷോർ,ഷബ്നം റഫീഖ്,അഷറഫ് കെ. തുടങ്ങിയവർ സംസാരിച്ചു.