മുട്ടിൽ : ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.ഡബ്ല്യൂ.എം.ഒ.ഇഖ്റ ലൈബ്രറിയുടെ പുസ്തക ചാലഞ്ചിന്റെ പ്രാരംഭ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിത വിജയത്തിന് അർഥമുള്ള വായന വേണം.ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം.എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
ഡബ്ലൂ.എം.ഒ വൈസ് പ്രസിഡന്റ് മായൻ മണിമ അധ്യക്ഷത വഹിച്ചു.ഗ്രന്ഥകാരൻ ഹമീദ് കൂരിയാടൻ ലൈബ്രറി ലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി ഉദ്ഘാടനം ചെയ്തു.കെ അഹ്‌മദ് മാസ്റ്റർ,അഷ്‌റഫ് വാഴയിൽ,സമീർ കാവാഡ്,നിഹമത്തുള്ള,സുഹൈൽ ഫൈസി,ഷബീന തുടങ്ങിയവർ പ്രസംഗിച്ചു.
