വെള്ളമുണ്ട : വയനാടൻ റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര ബ്രാൻഡിംഗിനായി കൂട്ടായ പ്രവർത്തനവും ഏകോപനവും വേണമെന്ന് കർഷകർ. അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള വാരാചരണത്തിന്റെ സമാപനത്തിൽ വെള്ളമുണ്ടയിൽ നടന്ന കർഷക സംഗമത്തിലാണ് ഈ അഭിപ്രായമുയർന്നത്.വിപുലമായ പരിപാടികളോടെയാണ് അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടികൾ വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്നത്.കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയായിരുന്നു പരിപാടി.വെള്ളമുണ്ട എട്ടേനാൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് സിറ്റി ഓഡിറ്റോറിയത്തിലേക്ക് വാക്ക് വിത്ത് കോഫി എന്ന പേരിൽ കാപ്പി നടത്തം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ളാഗ് ഓഫ് പെയ്തു.
വയനാട് കാപ്പിയുടെ പ്രചരണ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കാപ്പി നടത്തം.സിറ്റി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം,കാർഷിക സെമിനാർ,ചർച്ച,പ്രദർശന വിപണന മേള എന്നിവ ഇതോടനുബന്ധിച്ചു ഉണ്ടായിരുന്നു.കാപ്പി കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക കൗണ്ടർ ഒരുക്കിയിരുന്നു.സബ് കലക്ടർ പി.പി.അർച്ചന ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ അധ്യക്ഷയായി.കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ.എം.കറുത്തമണി മുഖ്യപ്രഭാഷണം നടത്തി.കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ,കോഫി ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ,കാപ്പി കർഷക സംഘടനാ പ്രതിനിധികൾ,എഫ്.പി.ഒ.പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ സംബന്ധിച്ചു.ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 1500 കർഷകർ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു .
കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ.രുദ്ര ഗൗഡ,ഡോ.ബസവരാജ് ചുളുക്കി, എന്നിവരും മെഡിക്കൽ ഓഫീസർ ഡോ.ഉസ്മാൻ,സീനിയർ ലെയ്സൺ ഓഫീസർ സി.ആർ.ഇന്ദ്ര,അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഇൻസ്പെക്ടർ മിഥുൻ ലാൽ എന്നിവരും ക്ലാസ് എടുത്തു.മികച്ച കർഷകരെയും കാപ്പി സംരംഭകരെയും ചടങ്ങിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി,കോഫി ബോർഡ് മെമ്പർമാരായ
ഇ.ഉണ്ണികൃഷ്ണൻ,കെ.കെ.മനോജ് കുമാർ,വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് അനൂപ് പാലു കുന്ന്,വൈസ് പ്രസിഡണ്ട് അലി ബ്രാൻ,സെക്രട്ടറി എൻ.സി.ബൊപ്പയ്യ,കോഫി ബോർഡ് മുൻ വൈസ് ചെയർമാൻമാരായ എം.ആർ.ഗണേഷ്,എന്നിവരും ടി.സി.ജോസ്,ഫാ. വർഗീസ് മറ്റമന,ജോർജ് പോത്തൻ,ഏച്ചോം ഗോപി തുടങ്ങിയവരും സംസാരിച്ചു.