കൽപ്പറ്റ : ബി. എൻ. ഐ (ബിസിനസ് നെറ്റ്‌വർക്ക് ഇന്റെർനാഷണൽ ) , ലോകത്ത് 80 ലധികം രാജ്യങ്ങളിൽ 40 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ചെറുതും വലുതുമായ ബിസിനസുകാരുടെ കൂട്ടായ്മയാണ് ബി. എൻ. ഐ ,ഓരോ ബിസിനസിനും ആഗോളതലത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുവാൻ കരുത്തു നൽകുന്ന സംഘടന.3 ലക്ഷത്തിലധികം അംഗങ്ങൾ കൽപ്പറ്റയിലെ ബി. എൻ. ഐ ബില്യനെയർ എന്ന ചാപ്റ്ററിൽ 25 ലധികം വയനാട്ടിലെ വിവിധ ഭാഗങ്ങളിലെ സംരംഭകർ ഉൾപ്പെടുന്നു. വയനാട്ടിൽ മാനന്തവാടി ,ബത്തേരി ഉൾപ്പെടെ 3 ചാപ്റ്ററുകളിലായി 60 ലധികം ബിസിനെസുകാർ അംഗങ്ങളാണ്.ഉല്പാദന രംഗത്തെ സംരംഭകർ മുതൽ സേവന രംഗത്തെ സംരംഭകരടക്കം അംഗങ്ങളാണ്. വയനാട്ടിലെ സംരംഭകരെ ആഗോളതലത്തിലെ ഗുണമേന്മയിലേക്കു നയിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം ,ആഗസ്റ്റ് മാസം മുത്തങ്ങയിലെ 1000 ആദിവാസി കുടുംബങ്ങളെ ചേർത്ത് നിർത്തി അവർക്കാവശ്യമായ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു,ബി എൻ ഐ യുടെ നേതൃത്വത്തിൽ ചൂരൽമല മുണ്ടകൈ പ്രദേശത്തെ തുടർവിദ്യാഭ്യാസം ആവശ്യമുള്ളവർക്കും,ബിസിനസ് നഷ്ടം സംഭവിച്ചവരെയും സഹായിക്കുന്ന പദ്ധതികൾ റീജിയണൽ തലത്തിൽ തയ്യാറാക്കി വരുന്നു.മറ്റ് ചാരിറ്റി പ്രവർത്തങ്ങളിലും ബി എൻ ഐ കർമനിരതരാണ്.കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ വരുന്ന ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ രാവിലെ 11 മണി വരെ മുട്ടിൽ കോപ്പർ കിച്ചൺ ഹാളിൽ വെച്ച് സംരംഭക കൂട്ടായ്‌മ സംഘകടിപ്പിക്കുന്നു. നിലവിൽ സേവന രാഗത്തോ ,ഉല്പാദന രംഗത്തോ കർമ്മ നിരതരായ വയനാട്ടിലെ ബിസിനസ് സംരഭകർക്കാണ് പങ്കെടുക്കാനുള്ള അവസരമുള്ളത്.100 ലധികം സംരംഭകർ പങ്കെടുന്ന കൂട്ടായ്മയിൽ അതാത് മേഖലകളിലെ സംരംഭകരെ കാണുവാനുള്ള സുവാരണാവസരമാണ് ഒരുക്കുന്നത്.സംരംഭക കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ…
🛑 വയനാട്ടിലെ പ്രമുഖ സംരഭകരുമായി സംവദിക്കാനുള്ള അവസരം
🛑 പിന്നോക്ക വിഭാഗത്തിലെ സംരഭകരെ കണ്ടെത്തി അവർക്കുള്ള നിർദേശങ്ങൾ നൽകുക
🛑 നിലവിൽ പ്രവർത്തിച്ചുവരുന്ന സംരംഭകർക്ക് അവരുടെ മേഖലകളിലെ ആഗോള ബന്ധങ്ങൾ നൽകുക
🔴 ഓരോ ബിസിനസിലെയും പുത്തൻ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക 🛑 ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നവർക്കും പങ്കെടുക്കാവുന്നതാണ് ,അവർക്കുള്ള സൗജന്യ ഹെല്പ് ഡെസ്ക് സേവനം
🛑 ഉല്പാദന രംഗത്തെ സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ഉൾപ്പെടെ നടത്തുവാനുള്ള വൻ അവസരങ്ങൾ
🛑 ഇന്ത്യക്കകത്തും പുറത്തുമായി ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുവാനുള്ള അവസരങ്ങൾ നൽകുക
🛑 സംരഭകർക്കുള്ള വിവിധ പരിശീലന പരിപാടികൾ പരിചയപ്പെടുത്തുക
🛑മുണ്ടകൈ -ചൂരൽമല പ്രദേശത്തെ സംരഭകർക്ക് സൗജന്യമായി പങ്കെടുക്കാവുന്നതാണ്
താല്പര്യമുള്ളവർ 29 തീയതിക്ക് മുൻപായി രെജിസ്റ്റർ ചെയ്യണം,കൂടുതൽ വിവരങ്ങൾക്ക്-96337 16222,97516 47377പ്രസിഡന്റ് – ഡോ മുഹമ്മദ് ഇർഷാദ് ,വിനീത് കെ വി ,ഷീൻ ജോൺസ് ,മുഹമ്മദ് ആഷിക് കെ ,മുഹമ്മദ് അഷ്‌റഫലി എന്നിവർ സംസാരിച്ചു.