മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യ ശൂന്യമായ പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എരുമത്തെരുവ് കമ്മറ്റി ആവശ്യപ്പെട്ടു.
മുനീർ പാറക്കടവത്ത് സ്വാഗതവും , പി എച്ച് സലിം അധ്യക്ഷതയും വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള യോഗം ഉദ്‌ഘാടനം ചെയ്തു.മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ പടയൻ മുഹമ്മദ്, മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി സ് മൂസ്സ, സെക്രട്ടറി അർഷാദ് ചെറ്റപ്പാലം.മൊയ്‌തു പള്ളിക്കണ്ടി, കൗൺസിലർ ബി ഡി അരുൺകുമാർ, ഹാരിസ് സഖാഫി. മുഹമ്മദ് മൻസൂർ, ഹസ്സൻ കൊളവയൽ, അസ്‌ലം എന്നിവർ സംസാരിച്ചു.
