പുൽപ്പള്ളി : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ സർഗ്ഗ സംഗമവും, പുൽപ്പള്ളി മേഖല കൂട്ടായ്മയും നടത്തി. പുൽപ്പള്ളി ലയൺസ് ഹാളിൽ നടന്ന വനിതാ ജില്ലാ നന്മ സർഗ്ഗസംഗമം കലാമണ്ഡലം : റെസ്സി ഷാജി ദാസ് ( സർഗ്ഗ വനിതാ ജില്ലാ സെക്രട്ടറി ) സ്വാഗതം ആശംസിച്ചു. പുഞ്ചിരി മട്ടം ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരണടഞ്ഞവരെയും, അന്തരിച്ച നിരവധി കലാകാരന്മാരെയും, സാമൂഹിക – സാംസ് കാരിക നേതാ കൾക്കും നന്മ ആദരാജ്ഞലികൾ അർപ്പിച്ചു. വി. കെ വിശാലാക്ഷി ( സർഗ്ഗ വനിതാ ജില്ലാ പ്രസിഡന്റ് ) അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. വനിതാ ജില്ലാ നന്മ സർഗ്ഗസംഗമം സിനി ആർട്ടിസ്റ്റ് രമാ ദേവി ഉദ്ഘാടനം ചെയ്തു. ജാനമ്മ കുഞ്ഞുണ്ണി ( സർഗ്ഗ വനിതാ സംസ്ഥാന ജന : സെക്രട്ടറി ) മുഖ്യപ്രഭാഷണം നടത്തി. സർഗ്ഗ വനിതാ സംസ്ഥാന ട്രഷററും, കലാകാരിയുമായ അജിത നമ്പ്യാരെ ആദരിച്ചു. റോസ് ഹാൻസ് ( സർഗ്ഗ വനിതാ ജില്ലാ ട്രഷറർ ) ആശംസകൾ പറഞ്ഞു. വയനാട് ജില്ലയിലെ നിരവധി കലാകാരൻമാർ നന്മ വനിതാ സർഗ്ഗ സംഗമത്തിൽ പങ്കെടുത് നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. ഷാജി ദാസ് കെ. ഡി ( പുൽപ്പള്ളി ചിലങ്ക നാട്ട്യ കലാക്ഷേത്ര ചെയർമാൻ ), മണി പി. കെ ( നന്മ പുൽപ്പള്ളി പ്രസിഡന്റ്) സുജന കുമാർ( നന്മ പുൽപ്പള്ളി സെക്രട്ടറി ), പ്രമോദ് എ വൺ ( നന്മ ജില്ലാ സെക്രട്ടറി ) കെ. ആ ർ മധു ( നന്മ പുൽപ്പള്ളി എക്സി : മെമ്പർ ) ടി. ആ ർ ഷിബു ( നന്മ പുൽപ്പള്ളി ട്രഷറര്‍ ), സതി പി. എ ൻ, ദീപാ ഷാജി, സൗമ്യ ജയരാജ്, രഞ്ജിനി, അരുണിമ, ആശ നന്മ വനിതാ സർഗ്ഗ സംഗമത്തിന് നേതൃത്വം നൽകി.
