കൽപ്പറ്റ : ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ 5 കോടി രൂപ സഹായധനം നൽകി വയനാട്ടിൽ പൊതുജനങ്ങൾക്കായി സൗജന്യ വൈദ്യസഹായം വിഭാവനം ചെയ്ത് ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്കായി കൽപ്പറ്റ ലയൺസ് ക്ലബ്ബ് സംഭാവനമായിഒരു ലക്ഷം രൂപയുടെ ചെക്ക് വൈസ് ഡിസ്ട്രിക്ററ് ഗവർണർക്ക് കൈമാറി കൽപ്പറ്റ ലയൺസ് ക്ലബ്ബ് 2025- 26 ലയണിസ്റ്റിക് വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു.കൽപ്പറ്റ ജോർജ് ജോയ്സ് ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് ടി.വി. സുന്ദരം അദ്ധ്യക്ഷനായി.
മുഖ്യതിഥീയും ലയൺസ് 318 E ഡിസ്ട്രിക്റ്റ് രണ്ടാം വൈസ് ഗവർണ്ണറുമായ പി.കെ. സൂരജ് പുതിയ ഭാരവാഹികളെ സ്ഥാനാരോഹണം ചെയ്ത് ചുമതലയേൽപ്പിച്ചു പുതിയ അംഗങ്ങളെ ഇൻഡക്റ്റ് ചെയ്തു.സെക്രട്ടറി ജി. ശ്രീധർ റിപ്പോർട്ട് അവതരിപ്പിച്ചു ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ക്ലബ്ബിലെ അംഗങ്ങളുടെയും പ്രത്യേകിച്ച് അംഗങ്ങളായ ഡോക്ടർമാരുടെയും സജീവ പങ്കാളിത്തത്തെ അഭിനന്ദിച്ചു.പ്രസിഡണ്ട് ടി.വി. സുന്ദരം ഉപഹാരങ്ങൾ നൽകി. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ചീകിൽസാ സഹായം ഉൾപ്പെടെ വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്ന് ചുമതലയേറ്റ പ്രസിഡണ്ട് ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ അറിയിച്ചു ലയൺസ് ലേഡി വിഭാഗത്തിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.പുതിയ ഭാരവാഹികൾ ഡോ:റോജേഴ്സ് സെബാസ്റ്റ്യൻ (പ്രസിഡണ്ട്) ടി.വി. അശോക് (സെക്രട്ടറി) പി. സുബ്രമഹ്ണ്യൻ (ട്രഷറർ).