കൽപ്പറ്റ : വയനാടിന് നൊമ്പരമായി മൂന്നംഗ കുടുംബത്തിൻ്റെ മരണം. കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിലാണ് കേരളവിഷൻ ടെക്നീഷ്യൻ ധനേഷും കുടുംബവും മരിച്ചത്. സുൽത്താൻബത്തേരി മലയിൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, ഇവരുടെ രണ്ടു വയസ്സുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്.അഞ്ജുവും കുടുംബവും സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു.ടിപ്പർ ലോറി ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.KL 3 E 5197 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നാളെ വയനാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.
