കോടഞ്ചേരി : മലയോര മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി കൃഷി നശിപ്പിക്കുകയും പകൽ പോലും വീട്ടുമുറ്റത്ത് കാട്ടാനയും കാട്ടുപന്നിയും സ്വൈര്യ വികാരം നടത്തി മനുഷ്യന്റെ ജീവന് സ്വത്തിനും അപകടം വരുത്തിയിട്ടും വന്യ മൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി മനുഷ്യ ജീവന് വില കൽപ്പിക്കാത്ത നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കാട്ടാനയും കടുവയും പുലിയും കാട്ടുപന്നിയും അനിയന്ത്രിതമായി പെറ്റു പെരുകിയിട്ടും അവയെ നിയന്ത്രിക്കാനോ വനത്തിൽ അവർക്ക് തീറ്റ നൽകി സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും ആവാസ വ്യവസ്ഥ നിലനിർത്തി വന്യമൃഗങ്ങളെ വനത്തിന് പുറത്തിറങ്ങി റവന്യൂ കൃഷിഭൂമിയിൽ പ്രവേശിക്കുന്നവരെ വെടിവച്ച് നിയന്ത്രിക്കുന്നതിന് കർഷകർക്ക് അനുവാദം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം ആവശ്യപ്പെട്ടു.ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട് മണ്ഡലം നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോസ് പൈക, തമ്പി പറകണ്ടത്തിൽ, ആന്റണി നീർവേലി, ബഷീർ പി പി,സജി നിരവത്ത്, അന്നക്കുട്ടി ദേവസ്യ,ലിസി ചാക്കോ, ആഗസ്തി പല്ലാട്ട്, ബിജു ഓത്തിക്കൽ,ബാബു പെരിയപ്പുറം, ബേബി കളപ്പുര,ചിന്ന അശോകൻ, വാസുദേവൻ ഞാറ്റു കാലായിൽ എന്നിവർ പ്രസംഗിച്ചു.