തരുവണ : വഖഫ് ബോർഡുകളുടെ സ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും തകർത്ത് കളയുന്ന രീതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വെള്ളമുണ്ട പഞ്ചായത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ശൗകത് മൗലവി വെള്ളമുണ്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി പി. സി ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകൾ മതസ്വാതന്ത്ര്യത്തിനും ഭരണസുതന്ത്രതയ്ക്കും ഭീഷണിയാണെന്ന് യോഗം വിലയിരുത്തി.
മുസ്ലിം സമുദായത്തിന്റെ ആത്മീയ-സാംസ്‌കാരിക ജീവിതത്തിൽ വഖഫ് സ്ഥാപനങ്ങൾ നിർണായക ഭാഗം വഹിക്കുന്നതിനാൽ, അവയുടെ സ്വതന്ത്രതയും സ്വയംഭരണവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത യോഗം ശക്തമായി ഉന്നയിച്ചു.
ജനറൽ സെക്രട്ടറി കെ. സി ആലി ഹാജി സ്വാഗതം പറഞ്ഞ യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു,ജില്ലാ പ്രസിഡന്റ് കെ. സി മമ്മൂട്ടി മുസ്‌ലിയാർ ഉൽബോധനം നടത്തി,റിട്ടേണിങ്ങ് ഓഫീസർ യൂസു ഫ് ഫൈസി വാളാട് നേതൃത്വം നൽകി,പൂവൻ കുഞ്ഞബ്ദുള്ള ഹാജി, ചക്കര അബ്ദുള്ള ഹാജി പ്രസംഗിച്ചു.പുതിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി കെ. ശൗക്കത്തലി മൗലവി (പ്രസിഡന്റ് ), കെ.സി. അലി (ജനറൽ: സെക്രട്ടറി) കെ.സി.കുഞ്ഞബ്ദുല്ല ഹാജി (ഖജാഞ്ചി)
എം.അബ്ദുൽ ജലീൽ , കെ.ഇബ്രാഹിം അത്തിലൻ ഇബ്രാഹിം ഹാജി(വൈസ്: പ്രസിഡന്റുമാർ) ടി. നാസർ, കെ. സിദ്ദീഖ് മാസ്റ്റർ, സുലൈമാൻ പാറക്ക (ജോ: സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.