കൽപ്പറ്റ : ലഹരിക്കെതിരെ കൈകോർക്കുക എന്ന ലക്ഷ്യവുമായി ക്രിസ്തുരാജ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വിവിധ ഇടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.ലഹരി എന്ന വിപത്ത് വിദ്യാർഥികളിലും യുവാക്കളിലും ഒരുപോലെ വില്ലനായി മാറിക്കൊണ്ടിരിക്കുന്ന ഈ പ്രത്യക്ഷ കാലഘട്ടത്തിൽ ലഹരിക്കെതിരെ മാതൃകയായ പ്രവർത്തനം നടത്തി ജനങ്ങളിലേക്ക് സന്ദേശം നിൽക്കുകയാണ് വിദ്യാർത്ഥികൾ.
പൊതുസമൂഹങ്ങളിൽ നിന്നും ലഭ്യമാകുന്ന വ്യത്യസ്ത രൂപത്തിലും പേരിലും ഉള്ള ഇത്തരം വസ്തുക്കൾ ഇല്ലാതാക്കുന്നത് ഒരു വിദ്യാർതിയിലൂടെ വലിയൊരു സമൂഹത്തിനെയാണ്. കൽപ്പറ്റ, മുണ്ടേരി കാപ്പൻകൊല്ലി, കാവുംമന്ദം, ചുണ്ട തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. കൽപ്പറ്റ എസ് ഐ മിഥുൻ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ. ജയ്സി ജോൺ, മാനേജർ സിസ്റ്റർ ആശാ റോസ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.