മാനന്തവാടി : ടീം ജ്യോതിർഗമയ തുടർച്ചുമായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിയ്ക്കും. ഏപ്രിൽ 11 ( നാൽപതാം വെള്ളി) മുതൽ 20 (ഈസ്റ്റർ) വരെ നടക്കുന്ന ജ്യോതിർഗമയ രക്ത ദാനവാരാചരണത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 ന് കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്യും. വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ അവയവ ദാന സമ്മതപത്രം കൈമാറും. ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് ഏറ്റുവാങ്ങും. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലോസ് അധ്യക്ഷത വഹിയ്ക്കും. സി ഡിറ്റ് ഡയറക്ടർ എ.വി. അനീഷ് സന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ബത്തേരി, മേപ്പാടി, കൽപറ്റ, മാനന്തവാടി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ രക്ത ബാങ്കുകളിലായി വൈദീകർ, സൺഡേ സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ രക്തദാനം നടത്തും.
