രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മതി പത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ ശതാവരി മകര ആയുർവേദ ചീഫ് മെഡിക്കൽ കൺസൾട്ടന്റ് ഡോ.അരുൺ വി.നായർ അധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ആർഎംഒ ഡോ.ആർ.ജി.ഫെസിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മൃദുലാൽ, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, പിആർഒ വിപിൻ കെ. വിൻസെൻ്റ്, ബ്ലഡ് ബാങ്ക് മെഡിയ്ക്കൽ ഓഫിസർമാരായ ഡോ. എം.കെഅനുപ്രിയ, ഡോ. ബിനിജ മെറിൻ, ഡോ.വി. ദിവ്യ, ശതാവരി മകര ആയുർവേദ ആശുപത്രി ഡയറക്ടർമാരായ നാസിയ ഷബീർ, പി.പി.ആസിഫ്, ഡോ. അഷിത കമാൽ, ഡോ. ശരത്,രാകേഷ് പടിയൂർ, യൂത്ത് അസോസിയേഷൻ മാനന്തവാടി മേഖല സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി വിനു വാണാക്കുടി, യൂത്ത് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി അനീഷ് ചേനകത്തുട്ട്, പൊതു പ്രവർഅകരായ ഷീജ ഫ്രാൻസിസ്, ജോയി പോൾ എന്നിവർ പ്രസംഗിച്ചു. വനിതകൾ അടക്കം നിരവധി ആളുകൾ രക്തദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *