വെള്ളമുണ്ട : യുവാക്കൾ നാടിൻ്റെ കരുത്താണെന്നും വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ യുവാക്കൾ മറ്റ് പഞ്ചായത്ത്കൾക്ക് മാതൃകയാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നാടിന് മാതൃകയാകണമെന്നും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല പറഞ്ഞു.സി എഫ് സി ക്ലബ് സംഘടിപ്പിക്കുന്ന വി പി എൽ ടൂർണമെൻ്റ് മുന്നൊരുക്ക പ്പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റംല മുഹമ്മദ്.ഷമീർ.ആശംസകൾ നേർന്നു മുരളിമാഷ്.ഹമീദ്.ടി അസീസ്.അഷ്കർ ടി ബി.ഹാരിസ്.മുജിബ്.സാലിം.സദിഖ് പി തുടങ്ങിയവർ സംസാരിച്ചു.
