രമേശ് ചെന്നിത്തല അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കുത്തക കമ്പനികളുടെ പാട്ട കാലാവധി കഴിഞ്ഞ തോട്ടങ്ങൾ പട്ടിക വിഭാഗങ്ങൾക്കും മറ്റുള്ള ഭൂ രഹിതർക്കും ഉറപ്പായും പതിച്ചു നൽകുമെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.ഭാരതീയ ദളിത് കോൺഗ്രസ് സംഘടിപ്പിച്ച ശക്തിചിന്തൻ വടക്കൻ മേഖല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് പാട്ടക്കാലാവതി കഴിഞ്ഞ എത്ര ഹെക്ടർ ഭൂമി ഉണ്ടെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തുന്നില്ല, പതിനായിരക്കണക്കിന് ഭൂരഹിതരും ഭവനരഹിതരും ഉള്ള സംസ്ഥാനത്ത് അളവറ്റ ഭൂമി ആർക്കും പ്രയോജനം ഇല്ലാതെ തരിശായി കിടക്കുന്നു.
കേരളത്തിൽ ഇനിയും ഭവനം ഇല്ലാത്തവരിൽ അധികംപേരും പട്ടിക വിഭാഗങ്ങളാണ്.പാട്ട കാലാവധി കഴിഞ്ഞിട്ടും ചില എസ്റ്റേറ്റ് ഉടമകൾ ഇപ്പോഴും സർക്കാരിലേക്ക് മടങ്ങി പോകേണ്ട ഭൂമി കൈവശം വെച്ച് ആദായം എടുത്തു വരുന്നു ഇത് സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ്. മുത്തങ്ങയിലെ ദർഭാഗ്യകരമായ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ പിണറായി സർക്കാർ അധികാരത്തിൽ വന്ന് 10 വർഷം തികയാറായിട്ടും ഒരു തുണ്ട് ഭൂമി പോലും ആദിവാസികൾക്കോ പട്ടികജാതിക്കാർക്കോ പതിച്ചു നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.പട്ടികജാതിക്കാർക്ക് മന്ത്രി പ്രാതിനിത്യം കൊടുക്കാത്ത ആദ്യത്തെ സർക്കാർ ആണ് പിണറായി സർക്കാരെന്ന് അദ്ദേഹം ആരോപിച്ചു.യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ കെ ശശി അധ്യക്ഷത വഹിച്ചു.ടി സിദ്ദിഖ് എംഎൽഎ,ഐസി ബാലകൃഷ്ണൻ എംഎൽഎ,മുൻമന്ത്രി സി കെ ജയലക്ഷ്മി,വി പി സജീന്ദ്രൻ മുൻ എംഎൽഎ,കെ സി പൗലോസ്, അജിത് മാട്ടൂൽ,ഇ എസ് ബൈജു,കെ വി ശശികുമാർ,വി കെശശിഎന്നിവർ പ്രസംഗിച്ചു.