കൽപ്പറ്റ : സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ.
വയനാട് പ്രവർത്തക കൻ വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആനുകൂല്യങ്ങളും കൂടിശിക ആക്കിയ സർക്കാർ. പിടിച്ച് നിൽക്കാൻ ലോൺ എടുത്ത ജീവനക്കാരുടെ റിക്കവറിയുടെ 2 ശതമാനം കമ്മിഷൻ പിരിക്കാനുള്ള നീക്കം അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.ജില്ലാ പ്രസിഡന്റ കെ.റ്റി ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ.ഷൈജുസ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.പി സുനിൽ മുഖ്യ പ്രഭാക്ഷണം നടത്തി.സംസ്ഥാന ട്രഷറർ വി.പി.ബോബിൻ, സീനിയർ വൈസ് പ്രസിഡന്റ് ജി.എസ് ഉമാശങ്കർ,ചാർജ് ഭാരവാഹി സി വിഷ്ണുദാസ്,സംസ്ഥാന സെക്രട്ടറിമാരായ മോബിഷ് പി തോമസ്, കെ എ മുജീബ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കൽ,സംസ്ഥാന കമ്മിറ്റി അംഗം സജി ജോൺ എന്നിവർ സംസാരിച്ചു.
സി. ജി ഷിബു,ആർ.രാം പ്രമോദ്,ലൈജു ചാക്കോ, പി.ടി.സന്തോഷ്,എൻ വി അഗസ്റ്റിൻ,എം നസീമ, ഇ.വി.ജയൻ,അബ്ദുൽ ഗഫൂർ,സി കെ ജിതേഷ്,എം.ജി അനിൽകുമാർ,ഷാജി പി എസ്, ശശിധരക്കുറുപ്പ്,കെ.വി ബിന്ദുലേഖ,സിനീഷ് ജോസഫ്,ബെൻസി ജേക്കബ്, ടി.പരമേശ്വരൻ,എ എൻ അബ്ദുൽ ഗഫൂർ,പി ജെ ഷിജു,എം ആർ പ്രജീഷ്,എം.വി സതീഷ്,കെ രമേശൻ,എന്നിവർ നേതൃത്വം നൽകി.
