മൃഗസംരക്ഷണ വകുപ്പ് താലൂക്ക് അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കണം

മൃഗസംരക്ഷണ വകുപ്പ് താലൂക്ക് അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കണം

കൽപ്പറ്റ : സംസ്ഥാനത്തെ മൃഗ സംരക്ഷണ വകുപ്പിനെ താലൂക്ക് അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പുനസംഘടിപ്പിക്കണമെന്ന് കേരള ആനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിലെ അറ്റൻഡൻ്റുമാർക്കും പി ടി എസ്സു മാർക്കും റിസ്ക് അലവൻസ്, ഗ്രേഡിന് 2:1 റേഷ്യോ എന്നിവ അനുവദിക്കുകയും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ സർക്കാർ ജീവനക്കാരുട ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയുമടക്കമുള്ള വിഷയങ്ങളോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക സമീപനം തിരുത്തണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. കൽപ്പറ്റ എം.ജി. റ്റി ഹാളിൽ നടന്ന സമ്മേളനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്. പി. സുമോദ് ഉദ്ഘാടനം ചെയ്തു. കെ എ എച് ഡി എസ്എ സംസ്ഥാന സെക്രട്ടറി ജി. ഷിന്തുലാൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.കെ. വിജയൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ മോഹൻദാസ് വരവു ചിലവു കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് എം.എ. രമേശൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്, ജില്ലാ പ്രസിഡൻ്റ് പ്രിൻസ് തോമസ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ. ശ്രീനു ,രാധിക. എ.സി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പുതിയ ഭാരവാഹികളായി രമ്യ . എ.പി (പ്രസിഡൻ്റ്), കൃഷ്ണദാസ്. പി (വൈസ് പ്രസിഡൻ്), വിജയൻ. പി. കെ (സെക്രട്ടറി) , രമേശൻ . എം . എ (ജോയിൻ്റ് സെക്രട്ടറി) , രാധിക. എ.സി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *