തരുവണ : സയണിസ്റ്റ് ഭീകരതയുടെ ഇരകളായ ഫലസ്തീൻ ജനതയ്ക്ക് നീതി കിട്ടുന്നത് വരെയുള്ള പോരാട്ടങ്ങൾക്ക് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൗൺസിൽ മീറ്റ് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന പഞ്ചായത്ത് സമ്മേളനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.പ്രസിഡന്റ് ഈ.വി.സിദീഖ് അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി സി.പി.ജബ്ബാർ സ്വാഗതം പറഞ്ഞു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം,പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി എ.മോയി,ഉസ്മാൻ പള്ളിയാൽ,പി.കെ.സലാം,പി.കെ.അമീൻ,കബീർ മാനന്തവാടി,നാസർ തരുവണ,സഫ്‌വാൻ, അബൂട്ടി,സാജിദ്.പി.കെ,മോയി കട്ടയാട്,നാസർ പുലിക്കാടു,പടയൻ മമ്മൂട്ടിഹാജി തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി മോയി കട്ടയാട് പ്രസിഡന്റ്,നാസർ പുലിക്കാടു,സമദ് പറമ്പത്തു,യുസഫ്,അൻവർ.സി.എച്,വൈസ് പ്രസിഡന്റുമാർ ജിൻഷാദ് ബാവ ജനറൽ സെക്രട്ടറി മമ്മൂട്ടി കണ്ണാടി,അജ്നാസ് തരുവണ,ഹാരിസ് ആറുവൾ,സെക്രെട്ടറിമാർ ഉസ്മാൻ.സി.എച് ട്രെഷറെർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
