മുത്തങ്ങ : മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് ആദിവാസികളുടെ ഏകദിന പാർല മെന്റ് നടത്താൻ ആദിവാസി ഗോത്ര മഹാസഭയും വിവിധ ആദിവാസി-ദലിത് സംഘനകളും തീരുമാനിച്ചു. വരും ദശകത്തിലേക്കുള്ള ആദിവാസികളുടെ സാമുദായിക-രാഷ്ട്രീയ അജണ്ട (വിഷൻ 2025-35) ചർച്ച ചെയ്യുന്നതിനാണ് ഫെബ്രുവരി 19 ന് ഏകദിനപാർലമെൻ്റും, 20 ന് ശില്പശാലയും സംഘടിപ്പിക്കു ന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആദിവാസി മൂപ്പൻമാർ, ട്രൈബൽ ആക്ടിവിസ്റ്റുകൾ, സംഘടനാ നേതാക്കൾ തുടങ്ങി 200 ലേറെ പ്രതി നിധികൾ സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടക്കുന്ന ഏകദിന പാർല മെന്റിൽ പങ്കെടുക്കും. ഫെബ്രുവരി 20 ന് അധ്യാപക ഭവനിൽ നടക്കുന്ന ശില്പ ശാലയിൽ ദേശീയ തലത്തിലുള്ള വിദഗ്‌ധർ പങ്കെടുക്കും, ആദിവാസി ഭൂമി, വനാവകാശം, ആദിവാസി സ്വയംഭരണം, വിദ്യാഭ്യാസം, തൊഴിലില്ലായ്മക്ക് പരി ഹാരം എന്നിവയാണ് മുഖ്യമായ പരിഗണനാവിഷയങ്ങൾ. കൂടാതെ അതിപി ന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസന ഫണ്ടിന്റെ വിനി യോഗത്തെ കുറിച്ചും തൊഴിലിലും രാഷ്ട്രീയാധികാരത്തിലുമുള്ള പ്രാതിനി ധ്യത്തെകുറിച്ചും ആദിവാസി പാർലമെന്റ്റിൽ ചർച്ച ചെയ്യും.ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഭാഗമായി അടമകളാക്കി വിൽക്കപ്പെട്ടവ രാണ് പണിയരും, അടിയരും.
കാട്ടുനായ്ക്കരും വേട്ടക്കുറുമരുമാകട്ടെ വന നിയ മങ്ങളുടെയും കൊളോണിയൽ തോട്ടങ്ങളുടെ സ്ഥാപനങ്ങളുടെയും ഫലമായി ഭൂമിയിൽ നിന്നും പുറത്താക്കപ്പെട്ടവരാണ്. കൊളോണിയൻ മുതലാളിമാർ ഇന്ത്യവിട്ടെങ്കിലും ഭൂമി പിടിച്ചെടുത്ത് ആദിവാസികൾക്ക് തിരിച്ചു നൽകാതെ നാടൻ മുതലാളിമാർ വ്യാജരേഖകളിലൂടെ കൈവശംവെച്ചുവരികയാണ്. കേരള ത്തിലെ ഭരണാധികാരികളും ഇടനിലക്കാരും പണക്കാരും വിദേശരാജ്യങ്ങ ളിലേക്ക് അടമകളാക്കപ്പെട്ട ദലിതരെ കയറ്റി അയച്ചിട്ടുമുണ്ട്. അന്തർദേശീയ നിയമങ്ങളും മര്യാദയുമനുസരിച്ച് അടിമകളാക്കപ്പെട്ടവർക്ക് മതിയായ നഷ്ടപ രിഹാരം (Reparation) കിട്ടണം. ഈ വിഷയത്തിൽ ആദിവാസി പാർലമെന്റ്റ് പ്രമേയം പാസ്സാക്കും. ദശകങ്ങളായി കേരള ബഡ്‌ജറ്റിൽ പണിയ-അടിയ പാക്കേജ് എന്ന നിലയിൽ ഫണ്ട് വകയിരുത്താറുണ്ടെങ്കിലും ഇത് പ്രഹസനം മാത്രമാണ്. ഭൂമിയും നഷ്ടപരിഹാരവും നൽകി അന്തസ്സുള്ള പുനരധി വാസമാണ് വേണ്ടത്. വിദ്യാഭ്യാസമുള്ളവർക്ക് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി തൊഴിലും നൽകണം. ഈ വിഷയം അന്തർ ദേശീയ നിയമവേദികളിൽ എത്തി ക്കും.വനാവകാശവും ആദിവാസി ഗ്രാമസഭാ നിയമവും സമ്പൂർണ്ണമായി നട പ്പാക്കുന്നതിന്റെ മുന്നോടിയായി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും, പട്ടിജാതി വിഭാ ഗങ്ങൾക്കും പദ്ധതികൾ തയ്യാറാക്കാൻ പ്രത്യേക ഗ്രാമസഭകൾ വേണമെന്നതിന്പഞ്ചായത്തിരാജ് നിയമത്തിൽ ഭേദഗതി കൊണ്ടുവരണം.
വികസന ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തിന് SC/ST ഡവലപ്മെൻ്റ് ഫണ്ട് ആക്റ്റ് നടപ്പാക്കു കയും അതിപിന്നോക്കെ SC/ST വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജുകളും നടപ്പാ ക്കണം. SC/ST വിഭാഗങ്ങളിലെ അതിപിന്നോക്കക്കാരായ പണിയ, അടിയ, കാട്ടു നായ്ക്കു, വേട്ടക്കുറുമ തുടങ്ങിയവർക്ക് താൽക്കാലിക നിയമനങ്ങൾക്ക് പകരം സ്ഥിരനിയമനം നടത്താനും SC/ST വകുപ്പിലും, പഞ്ചായത്ത് രാജ് സംവിധാന ത്തിലും ഒരു നിശ്ചിത ശതമാനം തസ്‌തിതകൾ SC/ST വിഭാഗങ്ങൾക്ക് വേണ്ടി മാറ്റിവെക്കുകയും വേണം. പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ വിഭാഗ ങ്ങൾക്കും അതിപിന്നോക്ക SC വിഭാഗങ്ങൾക്കും പ്രത്യേക റിക്രൂട്ട്‌മെൻ്റ് പദ്ധതി കൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണം. പ്രമോ ട്ടർമാർ, സോഷ്യൽവർക്കർമാർ, മെൻ്റർ ടീച്ചർമാർ തുടങ്ങിയ തസ്തികളുടെ പേരിൽ താൽക്കാലിക നിയമനങ്ങൾക്ക് പകരം സ്ഥിരനിയമനം നടത്താനും SC/ST വകുപ്പിലും പഞ്ചായത്ത് രാജ് സംവിധാനത്തിലും ഒരു നിശ്ചിത ശത മാനം തസ്തികകൾ SC/ST വിഭാഗങ്ങൾക്ക് വേണ്ടി മാറ്റിവെക്കണം. നോളജ് ഇക്കനോമിയുടെ പേരിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ജനകീയ പദ്ധതികളിലും SC/ST വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി തയ്യാറാക്കണം. PSC റോസ്ട്രത്തിൽ പട്ടി കവർഗ്ഗക്കാർക്ക് മുൻഗണന നൽകണം. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഊര്. ഊര്‌കൂട്ടം എന്നീ പദവികൾ റദ്ദാക്കിയ നടപടി പുനഃപരിശോധണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശനം തടയുന്ന ഇ-ഗ്രാൻ്റ് നിഷേധിക്കൽ നടപ ടിയിൽ നിന്നും സർക്കാർ പിന്തിരിയണം. ഇ-ഗ്രാൻ്റ് പുനസ്ഥാപിക്കണം: ഗുണ നിലവാരമുള്ള വിദ്യാഭ്യാസം (Quality Education) SC/ST വിഭാഗങ്ങൾക്ക് ഉറപ്പാ ക്കാൻ നടപടികളുണ്ടാകണം. രാഷ്ട്രീയ മണ്‌ഡലത്തിൽ അതിപിന്നോക്കരായ പണിയ,അടിയ,കാട്ടുനായ്ക്ക-വേട്ടക്കുറുമ തുടങ്ങിയവർക്ക് പ്രാതിനിധ്യം ഉറ പ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം. മേൽപറഞ്ഞ ആവശ്യങ്ങൾ കേരള രാഷ്ട്രീയത്തിൽ ഉയർത്താൻ ദലിത്-ആദിവാസികളുടെ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടപെടും.എം.ഗീതാനന്ദൻ(സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ആദിവാസി ഗോത്രമഹാസഭ)രമേശൻ കൊയാലിപ്പുര(AGMS)മണിക്കുട്ടൻ പണിയൻ (ആദിശക്തി സമ്മർ സ്‌കൂൾ ആക്റ്റിംഗ് പ്രസിഡണ്ട്)ഗോപാലൻ മരിയനാട് (AGMS).