മുഅല്ലിം ഡേ:വിദ്യയുടെ വെളിച്ചങ്ങൾക്ക് അൽബിർ കുരുന്നുകളുടെ ആദരം

മുഅല്ലിം ഡേ:വിദ്യയുടെ വെളിച്ചങ്ങൾക്ക് അൽബിർ കുരുന്നുകളുടെ ആദരം

തറുവണ : മുഅല്ലിം ദിനാഘോഷങ്ങളുടെ ഭാഗമായി, തറുവണ വീ കേർ അൽ-ബിർറ് ഇസ്‌ലാമിക് പ്രീസ്കൂളിലെ കുട്ടികൾ ദാറുൽ ഉലൂം മദ്റസയിലെ അധ്യാപകരെ ആദരിച്ചു.സ്‌നേഹവും ആദരവുമായുള്ള ചടങ്ങ് അധ്യാപകരുടെ മനസ്സിൽ ഒരിക്കലും മറക്കാത്ത അനുഭവമായി.സ്നേഹാദര ചടങ്ങിൽ കെ.സി.ആലി ഹാജി അധ്യക്ഷനായി.കെ.മമ്മൂട്ടി നിസാമി തരുവണ ഉദ്ഘാടനം നിർവഹിച്ചു.തുടര്‍ന്ന് നടന്ന അനുമോദനയോഗത്തിൽ അഷ്റഫ് ഫൈസി, അഷ്റഫ് ബാഖവി, മൊയ്‌തു മുസ്‌ലിയാർ, അബ്ദു റഷീദ് അശ്‌റഫി, നാസർ മുസ്‌ലിയാർ, ഇബ്രാഹിം മൗലവി, മുഹമ്മദ് റഹ്മാനി തറുവണ, ഇബ്രാഹിം സി. എച്ച് എന്നിവർ പ്രസംഗിച്ചു.

ചെറുപ്പത്തിലേ അധ്യാപകനെ ആദരിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്നതാണ് ഭാവിയിലെ വിദ്യാസംസ്കാരത്തിന് അടിത്തറ ഒരുക്കുന്നത് എന്ന സന്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അൽ ബിർ കുരുന്നുകളും അധ്യാപകന്റെ ഹൃദയത്തിലെ വെളിച്ചവും ഒരുമിച്ചുചേർന്ന ഈ മനോഹര നിമിഷം ശ്രദ്ധേയമായി.അഭിമാനത്തിന്റെയും ആത്മ സന്തോഷത്തിന്റെയും ദിനമായി ഈ ആദരവ് ദിനത്തെ അടയാളപ്പെടുത്തുമെന്ന് പറഞ്ഞ അധ്യാപകരുടെ കണ്ണുകൾ നിറഞ്ഞു.അറിവും ആദരവും പകർന്ന് നൽകുന്ന കുരുന്നുകളുടെ ഈ പാഠ ശാല കേരളത്തിൽ തുല്യതയില്ലാത്ത മാതൃക തീർക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *