മീനങ്ങാടിക്ക് നൂറുമേനി തിളക്കം

മീനങ്ങാടിക്ക് നൂറുമേനി തിളക്കം

മീനങ്ങാടി : കാർഷിക വികസന ക്ഷേമ വകുപ്പ് സംസ്ഥാനത്ത് കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നൽകുന്ന സി അച്യുതമേനോൻ സ്മാരക പുരസ്കാരത്തിന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി.10 ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ചിങ്ങം ഒന്നിന് തൃശൂർ തേക്കിൻകാർഡ് മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.മീനങ്ങാടി കൃഷിഭവനിലെ ജ്യോതി സി ജോർജ് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫീസറായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച കൃഷിഭവനുള്ള പുരസ്കാരവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനായിരുന്നു.പ്രതിവർഷം ഉത്പാദന മേഖലയിൽ നിർബന്ധിതമായി വകയിരുത്തേണ്ട തുകയേക്കാൾ ഇരട്ടി തുക വകയിരുത്തിയതും, മനുഷ്യ നിർമ്മിത ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന ഓക്സിജൻ പാർക്കിന്റെ നിർമ്മാണവും അതുവഴി 11520 ടൺ കാർബൺഡൈക്സൈഡ് സാംശീകരിക്കുവാനും 43200 കിലോ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്നതും,വിവിധ ക്ലസ്റ്ററുകൾ ആയി തിരിച്ച് കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിക്കുകയും സോയിൽ ഹെൽത്ത് കാർഡും സോയിൽ ഫെർട്ടിലിറ്റി മാപ്പും തയ്യാറാക്കുകയും ഓർഗാനിക് കാർബൺൻ്റെ കുറവ് പരിഹരിക്കുന്നതിനായി ന്യൂട്രി ഫിഷ് ജൈവവളം വിതരണം ചെയ്തതും.

പരിസ്ഥിതി സൗഹൃദ കാർഷിക രീതിക്ക് തയ്യാറായ 500 കർഷകരെ തിരഞ്ഞെടുക്കുകയും പരിശീലനം നൽകുകയും കിഴങ്ങുകളും സൂക്ഷ്മാണു വളങ്ങളും അടക്കം വിതരണം ചെയ്ത മണ്ണൊരുക്കം പദ്ധതിയും,കുട്ടികളിൽ കാർഷിക അഭിരുചിയും സ്വയം സമ്പാദ്യശീലവും വളർത്തിയെടുക്കുക എന്ന് ഉദ്ദേശത്തോടെ ആരംഭിച്ച സ്കൂൾ പൗൾട്രി പദ്ധതിയും കൃഷിക്കൂട്ട വികസനത്തിന്റെ ഭാഗമായി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായ കറ്റാർവാഴ ഉത്പാദിപ്പിക്കുകയും അതിൽ നിന്നും ഫേസ് വാഷ് കറ്റാർവാഴ ജെല്ല് എന്നിവ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും, പ്രവർത്തനം നിലച്ചുപോയ കാർഷിക കർമ്മ സേനയെ പുനർജീവിപ്പിച്ച് റെഡി ടു പ്ലാൻറ് ബോട്ടിംഗ് മിശ്രിതങ്ങൾ നിർമ്മിച്ചും കുരുമുളക് കർഷകരെ അലട്ടുന്ന ദുരിതവാട്ടത്തിന് പ്രതിരോധമാർഗമായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ഉത്പാദിപ്പിച്ചു വിതരണം ചെയ്തതും 50 ശതമാനം സബ്സിഡി നിരക്കിൽ കർമ്മ സേനയെ ഉപയോഗിച്ചുകൊണ്ട് കാർഷികപ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ തുടക്കം കുറിച്ചതും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷത്തിലധികം തൈകൾ ഉത്പാദിപ്പിച്ചതും പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് ആവശ്യമായ മരുന്നുകൾ കൃഷിഭവൻ മുഖാന്തരം വിതരണം ചെയ്തതും കൃഷിഭവന്റെയും പാടശേഖരസമിതികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് തുക ചെലവഴിച്ചതും,മൈനർ ഇറിഗേഷനിൽ വകുപ്പിൽ ഗ്രാമപഞ്ചായത്ത് പണം നിക്ഷേപിച്ച് പുഴകളുടെ വീണ്ടെടുപ്പിനായി നടപ്പിലാക്കിയ ഇനിയും പുഴയൊഴുകും പദ്ധതിയും, ജലസേചന ആവശ്യത്തിനായി നിർമ്മിച്ച കുളങ്ങളും, മണ്ണ് സമ്പുഷ്ടീകരണത്തിന്റെ ഭാഗമായി തരിശുപാഠങ്ങളിൽ ഏറ്റെടുത്തു നടപ്പിലാക്കിയ പയർ കൃഷിയും,തരിശുഭൂമി കൃഷിയോഗ്യമാക്കി അതും മുറ്റത്തൊരു അടുക്കളത്തോട്ടം പദ്ധതിയിൽ എച്ച് ഡി പി ഇ ചട്ടികളിൽ പച്ചക്കറി കൃഷി ആരംഭിച്ചതും പരിഗണിച്ചാണ് മീനങ്ങാടിക്ക് പുരസ്കാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *