കോഴിക്കോട് : തിങ്കളാഴ്ച (ഓഗസ്റ്റ് 25, 2025) റബീഉല്‍ അവ്വല്‍ ഒന്ന് ആയിരിക്കുമെന്ന് പ്രമുഖ പണ്ഡിതന്മാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ എന്നിവർ അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതിനെത്തുടർന്നാണ് ഈ പ്രഖ്യാപനം.പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന പുണ്യമാസമാണ് റബീഉല്‍ അവ്വല്‍.