മല്ലികാർജജുൻ ഖർഗെയും സോണിയ ഗാന്ധിയും എത്തും. പ്രിയങ്ക ഗാന്ധി ബുധനാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്പറ്റ : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എം. പി. യുമെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ഉൾപ്പടെ നേതാക്കളുടെ വലിയ നിര തന്നെ റോഡ് ഷോയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *