മാനന്തവാടി : പുല്‍പ്പള്ളി സ്വദേശി അശ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ വെച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരരെ പ്രതിരോധിക്കാൻ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി സൽമ അഷ്‌റഫ്, ബബിത ശ്രീനു, കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാൻ, മമ്മൂട്ടി കെ, ടി പി റസാഖ്, അഫ്സൽ എം, മണ്ഡലം നേതാക്കളായ സുലൈമാൻ വി, കരീം തുടങ്ങിയവർ നേതൃത്വം നൽകി.

 
             
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        