സുല്‍ത്താന്‍ ബത്തേരി : സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്.
രാജ്യദ്രോഹപ്രവര്‍ത്തനത്തിനടക്കം ബ്രഹ്മഗിരിയെ ഉപയോഗിച്ചു എന്നത് അതീവഗൗരവമായി കാണേണ്ടതുണ്ട്.നിക്ഷേപതട്ടിപ്പിനിരയായവര്‍ നേരിട്ട് പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്ട്രര്‍ ചെയ്യത് അന്വേഷണമാരംഭിക്കാത്തത് പിണറായി സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്ക് നല്കുന്ന സംരക്ഷണത്തിന്റെ ഭാഗാമായാണ്.തട്ടിപ്പുനടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പോലിസ് ബഹ്ര്മഗിരിയിലേക്ക് സമരം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കാണിച്ച തിടുക്കം ഇരകള്‍ക്ക് നീതിലഭിക്കുന്നതിലും കാണിക്കണം.ഇപ്പോള്‍ ചാക്കില്‍ കൊണ്ടുവന്ന ഭീമമായ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴി യൂണിയന് ബാങ്കില്‍ നിക്ഷേപിച്ച് വെളുപ്പിച്ചുവെന്ന് ജീവനക്കാരന് തന്നെ വെളുപ്പെടുത്തിയ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തിരമായി കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും,കേരള ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവധിച്ച ജനങ്ങളുടെ നികുതിപ്പണം സൊസൈറ്റിക്ക് കൈമാറരുത് എന്നാവശ്യപ്പെട്ട് ചീഫ്സെക്രട്ടറിക്ക് കത്ത് നല്‍കിയതായും ഐ സി ബാലകൃഷ്ണന് എംഎല്‍എ അറിയിച്ചു.
