കൽപ്പറ്റ : വയനാട് ബൈക്കേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ,ഗ്രാൻഡ് ഐറിസ് ഹോട്ടൽ ബത്തേരി,രാജ രാജേശ്വര കോളേജുംസംയുക്തമായി റെസ്പോൺസിബിൾ ടൂറിസം,റീ ബിൽഡിംഗ് കൾച്ചർ എന്ന ക്യാമ്പയിനുമായി കൽപ്പറ്റ മുതൽ ബത്തേരി വരെ കമ്മ്യൂണിറ്റി ബൈസിക്കിൾ റൈഡ് നടത്തി. റൈഡിൻ്റെ ഫ്ലാഗ് ഓഫ് വയനാട് ഡിസ്ട്രിക്ട് പോലീസ് ചീഫ്. തപേഷ് ബസുമതാരി കൽപ്പറ്റയിൽ നിർവഹിച്ചു. ഫ്ലാഗ് ഓഫിനു ശേഷം സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും എത്തിയ 50 ഓളം സൈക്ലിസ്റ്റുകൾക്കൊപ്പം പോലീസ് ചീഫ് കൽപ്പറ്റ മുതൽ ബത്തേരി വരെയുള്ള റൈഡിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ ബത്തേരി മുൻസിപ്പൽ ചെയർമാൻ റ്റി.കെ രമേശ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പോലീസ് ചീഫ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വയനാട് ബൈക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി ഷൈജൽ കുന്നത്ത് , പ്രസിഡൻ്റ് ഡോ. മുഹമ്മദ് സാജിദ് ബത്തേരി മുനിസിപ്പൽ കൗൺസിലർ സംഷാദ്, ജില്ലാ ഒളിംപിക്ക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, സൈക്ലിങ്ങ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സത്താർ വിൽട്ടൺ, ക്ലീൻ സിറ്റി കോർഡിനേറ്റർ സജി മാധവൻ, രാജ രാജ്വേശ്വര കോളേജ് പ്രിൻസിപ്പൽ റുബീന , അബ്ദുൽ ഹാരിഫ്,ഹോട്ടൽ ഗ്രാൻ്റ് ഐറിസ് മാനേജർ സതീഷ് എന്നിവർ സംസാരിച്ചു
