ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

മുട്ടിൽ : ഡബ്ലി യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-2024 വർഷത്തിൽ ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു.ചാമരാജ് നഗർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ എം ആർ ഗംഗാഥർ മുഖ്യ അതിഥി ആയിരുന്നു .ഡബ്ലിയു എം ഒ കോളേജ് മാനേജർ കെ കെ അഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു . കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് അംഗം ടി ജെ മാർട്ടിൻ, കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് അംഗം ഡോ. റാഷിദ്‌ ഗസാലി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി . കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. ഹേമലത സി പി കോൺവൊക്കേഷൻ ഡിക്ലറേഷൻ നടത്തി.കോളേജ് പ്രിൻസിപ്പാൾ ഡോ വിജി പോൾ സ്വാഗതം പറഞ്ഞു.ഡബ്ലിയു എം ഒ പ്രസിഡന്റ്‌ അബ്ദുൽ ഖാദർ പി പി, കോളേജ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ അഡ്വക്കേറ്റ് കെ മൊയ്‌തു,എന്നിവർ ആശംസകൾ അറിയിച്ചു . റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പരേഡിൽ പങ്കെടുത്ത കേടറ്റ് അനന്യ തോമസിനെ ചടങ്ങിൽ അനുമോദിച്ചു.2023-2024 അധ്യാന വർഷത്തിൽ പഠനം പൂർത്തിയാക്കിയ 467 വിദ്യാർത്ഥികൾക്കാണ് ബിരുദ ദാനം നൽകിയത് .ഐ ക്യു എ സി കോർഡിനേറ്റർ ഡോ നജുമുദ്ധീൻ പി നന്ദി പറഞ്ഞു .ഫോട്ടോ: ഡബ്ലി യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച ബിരുദ ദാന ചടങ്ങ് ചാമരാജ് നഗർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ എം ആർ ഗംഗാഥർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *