ബത്തേരി : ബത്തേരി ഹാപ്പി നെസ് ഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാനെത്തിയവരും സംഘാടകരും തമ്മിൽ അടിപിടി. ഇരുകൂട്ടരുടെയും പരാതി കളിൽ കേസെടുത്ത് ബത്തേരി പോലീസ്. ബത്തേരി സെയ്ൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഇതിനിടെ സംഘാടകരിൽ ചിലർ ഗാനമേള സംഘത്തിലെ ഗായികയെ അപമാനിക്കാൻ ശ്രമിച്ചതായി ഗായിക ബത്തേരി പോലീസിൽ പരാതിനൽകി. ഇതിൽ കണ്ടാലറിയാവുന്ന ചിലരുടെപേരിൽ കേസെടുത്തു. സംഘാടകരിൽ ചിലർ ഗാനമേള സംഘത്തിനു നേരേ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
ഗാനമേള സംഘത്തിൻ്റെ ഓർക്കസ്ട്ര വിഭാഗം താമസിച്ചെത്തിയതിനെച്ചൊല്ലി സംഘാടകരും ഗാനമേളക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗാനമേള സംഘത്തിന് പറഞ്ഞുറപ്പിച്ച തുകയുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി.ബത്തേരി ഹാപ്പിനസ് ഫെസ്റ്റിന് ആളുകൾ കുറവാണ് എന്നാണ് പൊതുവേയുള്ള സംസാരം.