മുക്കം : യു. ഡി. എഫ്. സ്ഥനാർഥി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട് നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 ന് കോടഞ്ചേരിയിലും 12.15 ന് കൂടരഞ്ഞിയിലും 1.25 ന് പന്നിക്കോടും കോർണർ യോഗങ്ങളിൽ പ്രിയങ്ക പ്രസംഗിക്കും. 2.35 ന് ഏറനാട് നിയോജകമണ്ഡലത്തിൽ കിഴിശേരിയിലാണ് ചൊവ്വാഴ്ചത്തെ അവസാനത്തെ പരിപാടി. പ്രിയങ്ക ആറാം തീയതിയും ഏഴാം തീയതിയും മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും.
