കൽപറ്റ : സംസ്ഥാന സർക്കാർ 2009 ൽ നടപ്പിലാക്കി തുടർന്നുപോരുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം പ്രവാസി സംഘം സംസ്ഥാന വ്യാപകമായി രാജ്ഭവന്റെ മുന്നിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും നടത്തിയ രാപ്പകൽ സമരം കൽപറ്റ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന വൈസ്പ്രസിഡന്റ് പി ഷാഫിജ ഉദ്ഘാടനം ചെയ്തു. എമിഗ്രെഷൻ ക്ലിയറൻസ് ഫണ്ടും,ഐ സി ഡബ്ള്യു എഫ് ഫണ്ടും പ്രവാസി ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു.പി സെയ്ദ്,കെ ടി അലി,മുഹമ്മദ് പഞ്ചാര,പി ടി മൻസൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ സരുൺ മാണി സ്വാഗതവും, ജില്ലാ ട്രഷറർ സി കെ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
