പേര്യ : ആലാറ്റിൽ പേരിയ സർവീസ് സഹകരണ ബാങ്കിൻ്റെ നന്മ കോഫി പ്രോസസിങ് യൂണിറ്റ് ആലാറ്റിലിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ആർ കേളു അധ്യക്ഷത വഹിച്ചു. പേരിയ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ ട്രോപോസ്ഫിയർ ഇയോൺ പ്രൈവറ്റ് ലിമിറ്റഡ് മൈസൂർ എന്ന പ്രോജക്‌ട് ഡെവലപ്മെന്റ് കമ്പനി നടപ്പിലാക്കിയ നബാർഡിൻ്റെയും കേന്ദ്ര ഗവൺമെന്റിൻ്റെയും കീഴിൽ വരുന്ന അഗ്രികൾച്ചർ ഇൻഫ്രാസ്ട്രചർ ഫണ്ട് എന്ന സ്കീംമിലും ഉൾപ്പെടുത്തി മൂന്നരക്കോടി രൂപ മുടക്കി കേരള ബാങ്കിന്റെ സഹായ ധനത്തോടെയാണ് കാപ്പി സംസ്കരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. പ്രതിദിനം 25 മെട്രിക് ടൺ കോഫി സംസ്കരിക്കാവുന്ന സംവിധാനമാണ് കോഫി പ്രോസസിങ് യൂണിറ്റിൽ ഒരുക്കിയിട്ടുള്ളത്.
ബാങ്ക് പ്രസിഡൻ്റ് ബാബു ഷജിൽകുമാർ, വൈസ് പ്രസിഡന്റ് കെ.പി. കണ്ണൻ നായർ, സെക്രട്ടറി കെ.ജെ. ജോബിഷ്, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ അബ്‌ദുൾ റഷീദ് തിണ്ടുമ്മൽ, സി.കെ ശശീന്ദ്രൻ, കേരള ബാങ്ക് ഡയറക്‌ടർ പി. ഗഗാറിൻ, പി.വി. സഹദേവൻ, കേരള ബാങ്ക് വയനാട് ക്രെഡിറ്റ് പ്രോസസിങ് സെൻ്റർ (സിപിസി) മാനേജർ എൻ. വി. ബിനു തുടങ്ങിയവർ സംസാരിച്ചു.