പെരിക്കല്ലൂർ ബസ് ഓപ്പറേറ്റിംഗ് സെന്റർ & വനിത സൌഹൃദ വിശ്രമ കേന്ദ്രത്തിന്റെയും, കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം ചെയ്തു

പെരിക്കല്ലൂർ ബസ് ഓപ്പറേറ്റിംഗ് സെന്റർ & വനിത സൌഹൃദ വിശ്രമ കേന്ദ്രത്തിന്റെയും, കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം ചെയ്തു

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ബസ് ഓപ്പറേറ്റിംഗ് സെന്റർ & വനിത സൌഹൃദ വിശ്രമ കേന്ദ്രത്തിന്റെയും, കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണൻ നിർവ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവ നടപ്പിലാക്കിയത്.
സ്വാഗതം മേഴ്സി ബെന്നി (ചെയർപേഴ്‌സൺ വികസനകാര്യം പഞ്ചായത്ത് പനമരം) ബ്ലോക്ക് അദ്ധ്യക്ഷൻ – അബ്‌ദുൾ ഗഫൂർ കാട്ടി (വൈസ് പ്രസിഡൻ്റ് – ബ്ലോക്ക് പഞ്ചായത്ത് പനമരം)
മുഘ്യ പ്രഭാഷണം പി കെ വിജയൻ (പ്രസിഡന്റ് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് )

മോളി ആക്കാന്തിരി (വൈസ് പ്രസിഡൻ്റ് – മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്) ഷിനു കച്ചിറയിൽ (ചെയർമാൻ – വികസനകാര്യം – മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ജിസ്റ മുനീർ (ചെയർപേഴ്‌സൺ – ക്ഷേമകാര്യം – മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്)
ഷൈജു പഞ്ഞിത്തോപ്പിൽ (ചെയർമാൻ – ആരോഗ്യം, വിദ്യാഭ്യാസം – മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്)കലേഷ് പി എസ് ( 1ാംവാർഡ് മെമ്പർ )
ജോസ് നെല്ലേടം ( 2ാം വാർഡ്മെമ്പർ),
ഫാ. തോംസൺ കീരിപ്പേൽ (അസി. വികാരി – സെൻ്റ് തോമസ് ചർച്ച് പെരിക്കല്ലൂർ) എന്നിവർ ആശംസകൾ നേരുന്നു. നന്ദി – തദേവൂസ് സെക്രട്ടറി (മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്) പറഞ്ഞു.
പെരിക്കൽ നിന്നും രാവിലെ 3-30ന് നിന്നുപോയ പാലാ -പൊൻകുന്നം ബസ് സർവീസ് പുനരാരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് റെസലൂഷൻ എടുത്തു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുമെന്ന് ബ്ലോക്ക്, പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *