സുൽത്താൻബത്തേരി : കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായി വിജയനും നടത്തുന്ന ഭരണം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പുൽപ്പള്ളി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബെന്നി ബഹനാൻ എം പി പറഞ്ഞു,ജനങ്ങൾ എല്ലാ മേഖലയിലും കഷ്ടത അനുഭവിക്കുമ്പോൾ കഷ്ടപ്പാടുകൾ കാണാൻ മോദിക്കും പിണറായിക്കും സമയം കിട്ടാറില്ല. കേരളത്തിലെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാഹുൽ ഗാന്ധിയുടെ കൈകൾക്ക് ശക്തി പകരാൻ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചക്രവർത്തി എന്നറിയപ്പെടുന്ന പ്രിയങ്ക ഗാന്ധിയെ എല്ലാ റെക്കോർഡുകളും മറികടന്നുള്ള ബംബർ റെക്കോർഡ് നൽകി നമുക്ക് ഇന്ത്യൻ പാർട്മെന്റിലേക്ക് പറഞ്ഞയക്കണം അതിനാവട്ടെ ഇനിയുള്ള നമ്മളുടെ എല്ലാവരുടെയും ശ്രമം. പുൽപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോണി അധ്യക്ഷ വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ഐ യു എംഎൽ നേതാവും മുൻ എംഎൽഎയും ആയ യുസി രാമൻ.ഐസി ബാലകൃഷ്ണൻ എംഎൽഎ.രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ: ബിന്ദു കൃഷ്ണ കെപിസിസി സെക്രട്ടറി എം എൻ ഗോപി.കെപിസിസി സെക്രട്ടറി അഡ്വ: ബി ആർ എം ഷഫീർ.പിടി സജി. ടിഎസ് ദിലീപ് കുമാർ.ജിനി തോമസ്.കർഷക കോൺഗ്രസ് സ്റ്റേറ്റ് കമ്മിറ്റി അംഗം ബെന്നി ഒഴുകയിൽ. എ ശങ്കരൻ. ആദിവാസി കോൺഗ്രസ് നേതാവ്. വി എം പൗലോസ്.ടിപി ശശിധരൻ മാസ്റ്റർ. പി എൻ ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സിദ്ദീഖ് തങ്ങൾ സ്വാഗതം ആശംസിച്ചു.
