കല്പറ്റ : ക്ഷീര വികസന വകുപ്പ് വയനാട് ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കല്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഗുണ നിയന്ത്രണ ഓഫീസിൽ ജില്ലാ പാൽ പരിശോധന ഇൻഫർമേഷൻസെന്റർ സെപ്റ്റംബർ 10 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 14 ന് ശനിയാഴ്ച ഉച്ചക്ക് 12 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.പാൽ ഉപഭോക്താക്കൾ, ക്ഷീര സംഘങ്ങൾ, ക്ഷീര കർഷകർ എന്നിവർക്ക് പാൽ സാമ്പിളുകൾ,മാർക്കറ്റിൽ ലഭ്യമാകുന്ന പാക്കറ്റ് പാലുകൾ എന്നിവ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ടു 6 മണി വരെയുള്ള സമയത്തിനകം സൗജന്യമായി പരിശോധനയ്ക്ക് കൊണ്ട് വരാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വിവരം വയനാട് ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ ശ്രീ. പി എച്ച്. സിനാജുദ്ധീൻ അറിയിച്ചു.NB: പരിശോധനയ്ക്ക് ഉള്ള പാൽ സാമ്പിളുകൾ 200 ml ഇൽ കുറയാത്ത രീതിയിലും പാക്കറ്റ് പാൽ 500 ml ഉം കൊണ്ട് വരണം.ബന്ധപ്പെടേണ്ട നമ്പർ: 04936 203096
