കൽപ്പറ്റ : പരസ്യചിത്ര നിർമ്മാണത്തിന് പണം തട്ടിയെടുത്ത കേസിൽ പ്രതിക്ക് തടവും പിഴയും . വയനാട് കല്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റുറ്റുഡിയോ ഫോവിയ എന്ന സ്ഥാപന ഉടമയായ മുഹമ്മദ് അലി പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന കൊമ്പിടി സ്വദേശി ആയ ബിജു പീറ്റർ എന്നയാളിൽ നിന്ന് പരസ്യ ചിത്രമായി ബന്ധപെട്ടു 35 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തു എന്നതായിരുന്നു വഞ്ചനാ കുറ്റ കേസ്. ചാലക്കുടി ജുഡിഷ്യൽ മാജിസ്‌ട്രേറ്റ് കോടതി പ്രതി അലിക്ക് 10 ലക്ഷം തുക പിഴയും തടവും വിധിച്ചു.
അവാർഡ് വിന്നിങ് ഷോർട്ട് ഫിലിമുകൾ എടുക്കുന്ന ആൾ എന്നുള്ള വ്യാജേന പ്രതി പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച ശേഷം വൻ തുക തട്ടിയെടുടുക്കുകയായിരുന്നു. 8 വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് സുപ്രധാന വിധി. കേസ് നടത്തിപ്പിന്റെ നാൾവഴിയിൽ പല മുൻ അഭിഭാഷകരും പ്രതിഭാഗമായി ഒപ്പം ചേർന്ന് പണം വാങ്ങി കൂറുമാറി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടും തളരാതെ പിടിച്ചു നിന്ന് നിയമ വ്യസ്ഥതയിലെ വിശ്വാസത്തിൽ മുറുകെ പിടിച്ചു നിന്ന് പ്രമുഖ സീനിയർ അഭിഭാഷകർക്ക് എതിരെ പുതുതായി കേസ് ഏറ്റെടുത്ത് എവിഡൻസ് പുനർ വിചാരണ ചെയ്ത് സാക്ഷി വിസ്താരവും വാദ പ്രതിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. സത്യത്തിന്റെ വിജയം ആണ് വിധിയെന്ന് കേസിൽ അനുകൂല വിധി സമ്പാദിച്ച ശേഷം വാദി ഭാഗം അഭിഭാഷകൻ അഡ്വ. ഹാപ്പിമോൻ ബാബു പ്രതികരിച്ചു.
