നടവയൽ : നെഹ്റു യുവ കേന്ദ്രയുടെയും നടവയൽ ഫുട്ബോൾ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ പനമരം ബ്ലോക്ക് സ്പോർട്സ് മീറ്റ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. നടവയൽ ഫുട്ബോൾ അക്കാദമി പ്രസിഡന്റ് ഗ്രേഷ്യസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ താരം ഗിഫ്റ്റി ഗ്രേഷ്യസ് സമാപന പരിപാടി ഉദ്ഘാടനവും വിജയികൾക്ക് സമ്മാനവിതരണവും നടത്തി. നടവയൽ ഫുട്ബോൾ അക്കാദമി സെക്രട്ടറി പി. പി. ജോസഫ്, എൻ. വി. ശശി, പി. കെ. സുരേഷ്, ബിനു തോമസ്, മുഹമ്മദ് അമീൻ തുടങ്ങിയവർ സംസാരിച്ചു.ഫുട്ബോൾ മത്സരത്തിൽ ദർശന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് നടവയൽ, കാസ്കോ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വോളീബോൾ മത്സരത്തിൽ ഇ. പി. കുട്ടിശങ്കരൻ സ്മാരക ലൈബ്രറി വിജയികളായി.
