പനമരം പാലുകുന്ന് പുളി മരത്തിൽ കുടുങ്ങിയ യാളെ മാനന്തവാടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പനമരം പാലുകുന്ന് പുളി മരത്തിൽ കുടുങ്ങിയ യാളെ മാനന്തവാടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പനമരം : വാകയാട് ബാബു (42) എന്നയാൾ മരത്തിൻെറ ശിഖരം മുറിക്കാൻ ഏകദേശം 50 അടി ഉയരമുള്ള മരത്തിൽ കയറുകയും തളർച്ച അനുഭവപ്പെട്ടതിനാൽ ഇറങ്ങാൻ കഴിയാതെ വരികയും മാനന്തവാടി അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. സേനാംഗങ്ങൾ അദ്ദേഹത്തെ റെസ്ക്യു നെറ്റ് സുരക്ഷിതമായി താഴെയിറക്കി മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു. സേന എത്തുന്നതുവരെ കേളപ്പൻ എന്ന വ്യക്തി മരത്തിൽ കയർ ഉപയോഗിച്ച് ബന്ധിച്ചിരുന്നു . ഗുരുതരമായ പരിക്കുകൾ ഇല്ല. സ്റ്റേഷൻ ഓഫീസർ ഭരതൻ പി.കെ, അസി. സ്റ്റേഷൻ ഓഫീസർമാരായ സെബാസ്റ്റ്യൻ ജോസഫ് , ഐ ജോസഫ്, കൂടാതെ ഫയർ ഓഫീസർമാരായ ശശി കെ ജി , രഘു ടി, രാജേഷ് പികെ, എം.എസ് സുജിത്, ബിനീഷ് ബേബി; കെ ആർ രഞ്ജിത്, എം. വി ദീപ്ത് ലാൽ , വി ഡി അമൃതേഷ് , കെ എസ് സന്ദീപ് , ആദർശ് ജോസഫ് , ഹോം ഗാർഡു മാരായ ഷൈജറ്റ് മാത്യു , ജോബി പി.യു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *