പെരിക്കല്ലൂർ : പട്ടാണിക്കൂപ്പ് ഉണ്ണിശോ പള്ളിക്ക് സമീപം കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.പെരിക്കല്ലൂരിൽ നിന്നും പോയ ബേബി താഴത്തുവെട്ടത്ത് എന്ന ആളുടെ ഓട്ടോറിക്ഷയും,പുൽപ്പള്ളിയിൽ നിന്നും വരികയായിരുന്ന അമരക്കുനി സ്വദേശി റെജി ദേവംസറീൻ എന്ന ആളുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഓട്ടോ ഡ്രൈവറായ ബേബി താഴത്തുവെട്ടത്ത്,ഓട്ടോ യാത്രക്കാരനായിരുന്ന രാഘവൻ എടത്തംകുന്നേൽ എന്ന പട്ടാണിക്കുപ്പ് സ്വദേശിയെയും പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ബത്തേരി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
