വെള്ളമുണ്ട :പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും തല്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവ ധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.മണികണ്ഠൻ, എം. മുരളിധരൻ, മോഹന കൃഷ്ണൻ, എം. നാരായണൻ,ത്രേസ്യ എം. ജെ, ശാന്തകുമാരി തുടങ്ങിയവർ സംബന്ധിച്ചു.
