കൽപ്പറ്റ: കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ വൈത്തിരി ചേലോട് റോഡരികിൽ
നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു.
ആർക്കും പരിക്കില്ല.ലോറി നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങിയ ശേഷമാണ് അപകടം . ഹാൻഡ് ബ്രെയ്ക്ക് തകരാർ ആയതാകാം അപകടകാരണമെന്ന് കരുതുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
