കൽപ്പറ്റ : സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും കോളേജ് സ്ക്കൂൾ വിദ്യാർത്ഥികളും ഈ ഉദ്യമവുമായി സഹകരിച്ച് വരുന്നുണ്ട്. ഇന്നലെ കൽപ്പറ്റ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ ഈ ഉദ്യമത്തിൽ പങ്ക് ചേർന്നത് നഗരത്തിന് വേറിട്ട കാഴ്ചയായി.കൽപ്പറ്റ ടൗണിലാണ് അഭിഭാഷകർ നഗരസഭയുടെ നഗരസൗന്ദര്യ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ആവശ്യമായ പെയിന്റും അനുബന്ധ സാമഗ്രികളും നഗരസഭ സ്പോൺസർഷിപ്പിലൂടെയാണ് സംഘടിപ്പിച്ച് നൽകുന്നത്.പരിപാടി നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് ഉൽഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എൽദോ, സെക്രട്ടറി അഡ്വ. അബ്ദുൽ സലാം, നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് എപി മുസ്തഫ, നഗരസഭ സെക്രട്ടറി അലി അഷ്ഹർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകിനഗരസഭ കൗൺസിലർമാരായ അജിത.കെ, റൈഹാനത്ത് വടക്കേതിൽ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.